ഗൾഫിലെ ഏറ്റവും മോശം തുറമുഖങ്ങളാണ് കുവൈത്തിലേതെന്ന് റിപ്പോര്‍ട്ട്

  • 31/05/2023



കുവൈത്ത് സിറ്റി: ഗൾഫിലെ തന്നെ ഏറ്റവും മോശം തുറമുഖങ്ങളാണ് കുവൈത്തിലേതെന്ന് റിപ്പോര്‍ട്ട്. ലോകബാങ്ക് തയ്യാറാക്കിയ റിപ്പോർട്ടും അന്താരാഷ്ട്ര ഏജൻസിയായ സ്റ്റാൻഡേർഡ് ആൻഡ് പുവർസ് പുറത്ത് വിട്ട വിവരങ്ങളും അനുസരിച്ച് കുവൈത്തിലെ തുറമുഖങ്ങള്‍ ആഗോള റാങ്കിംഗില്‍ വളരെ പിന്നിലാണ്. ഷുവൈഖ് തുറമുഖം 142-ാം സ്ഥാനത്തും ഷുഐബ 121-ാം സ്ഥാനത്തുമാണ്.

ചുഴലിക്കാറ്റും 2022ൽ ഉണ്ടായ മറ്റ് പ്രതിസന്ധികള്‍ക്കും കടുത്ത അസ്വസ്ഥതകൾക്കിടയിലും ചൈനീസ് തുറമുഖമായ യാങ്ഷാൻ ഒന്നാം സ്ഥാനത്തെത്തി. ഗള്‍ഫ് പോര്‍ട്ടുകള്‍ മാത്രം പരിഗണിക്കുമ്പോള്‍ ഷുവൈഖ് ആണ് അവസാന സ്ഥാനത്തുള്ളത്. സലാല, ഖലീഫ, ഹമദ്, കിംഗ് അബ്‍ദുള്ള, ജിദ്ദ, ദമ്മാം, ജബൽ അലി, ഖലീഫ ബിൻ സൽമാൻ, ഷുഐബ, ഷാർജ, ഷുവൈഖ് എന്നിങ്ങനെയാണ് ഗള്‍ഫിലെ പോര്‍ട്ടുകളുടെ റാങ്കിംഗ്. കൊവിഡ് മഹാമാരിക്ക് ശേഷം ആഗോള തലത്തില്‍ തുറമുഖങ്ങളിലെ പ്രവർത്തന സാഹചര്യങ്ങൾ പുരോഗതി നേടിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News