വാണിജ്യ, പാർപ്പിട ആവശ്യങ്ങൾക്കായി ജലീബ് അൽ ഷുവൈഖ് വികസിപ്പിക്കുന്നു

  • 31/05/2023



കുവൈത്ത് സിറ്റി: വാണിജ്യ, പാർപ്പിട ആവശ്യങ്ങൾക്കായി ജലീബ് അൽ ഷുവൈഖ് വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി കുവൈത്ത് മുനസിപ്പാലിറ്റി. സൈറ്റുകളിൽ നടത്തിയ പരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ നിരവധി നിർദേശങ്ങൾ വന്നിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ എം സൗദ് അൽ ദബ്ബൂസ് പറഞ്ഞു. ഖുറൈൻ - ജലീബ് അൽ ഷുവൈഖ് - നോർത്ത് ഓഫ് സെവൻത് റിംഗ് റോഡ് എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതിയുടെ ചെലവ് 431,000 ദിനാർ ആണെന്നും അദ്ദേഹം അറിയിച്ചു. 

പദ്ധതിയിൽ ഏഴ് ഘട്ടങ്ങളാണ് ഉൾപ്പെടുന്നത്. വിശദമായ നിർദ്ദേശം തയ്യാറാക്കൽ, വിവരങ്ങൾ ശേഖരിക്കൽ, ഒരു പാരിസ്ഥിതിക പഠനം തയ്യാറാക്കൽ, ഫീൽഡ് സർവേ പുനരധിവാസത്തിനുള്ള ബദൽ പഠനം, പുനരുപയോഗത്തിനുള്ള ബദലുകൾ കണ്ടെത്തുന്നതിനുള്ള സാമ്പത്തിക പഠനം തുടങ്ങിയ വശങ്ങൾ പദ്ധതിക്കുണ്ട്. 2019-ൽ പഠനം പൂർത്തീകരിച്ചത് മുതൽ, അടഞ്ഞുകിടക്കുന്ന ലാൻഡ്ഫിൽ സൈറ്റുകളുടെ പുനരുദ്ധാരണത്തിനായി ടെൻഡർ രേഖകൾ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News