302 ഫിലിപ്പിനോകളെ കുവൈത്തിൽനിന്ന് നാടുകടത്തും; 150 പേർക്ക് യാത്രാ വിലക്ക്

  • 31/05/2023

കുവൈത്ത് സിറ്റി: അൽ സുറ മേഖലയിലെ ഫിലിപ്പിനോ തൊഴിലാളികൾക്കുള്ള അഭയകേന്ദ്രം ഒഴിപ്പിച്ചതോടെ  302 ഫിലിപ്പീൻസുകാരെ നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. അഭയകേന്ദ്രത്തിൽ ആകെ 462 പേരാണ് ഉണ്ടായിരുന്നത്. ഒഴിപ്പിക്കലിന് ശേഷം ഫിലിപ്പിനോ തൊഴിലാളികളെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജലീബ് അൽ ഷുവൈഖിലെ ഷെൽട്ടർ സെന്ററിലേക്ക് മാറ്റി. അവിടെ അവരുടെ വിവരങ്ങൾ പരിശോധിക്കുകയും ചെയ്തു. 

തുടർന്നാണ് അവരിൽ 232 പേരെ നാടുകടത്താൻ തീരുമാനിച്ചത്. അതേസമയം, 150 ഫിലിപ്പിനോകളെ യാത്രാ നിയന്ത്രണങ്ങൾ ഉള്ളത് കാരണം കേന്ദ്രത്തിൽ തടഞ്ഞുവച്ചു. ഫിലിപ്പീൻസ് എംബസിക്ക് മുൻകൂർ അറിയിപ്പ് നൽകിയിട്ടുണ്ട്. മാനവശേഷി മന്ത്രാലയവും റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷനും തമ്മിലുള്ള ഏകോപനത്തിലാണ് നടപടിക്രമങ്ങൾ മുന്നോട്ട് പോകുന്നത്. എംബസി വാടകയ്‌ക്കെടുത്ത കെട്ടിടത്തിലാണ്  നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് അഭയകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ​ഗാർഹിക തൊഴിലാളികൾക്ക്  അവരുടെ സ്‌പോൺസർമാരിൽ നിന്ന് രക്ഷപ്പെടാനുള്ള ഇടമായി അഭയകേന്ദ്രം മാറിയെന്നാണ് അധികൃതർ പറയുന്നത്. നാടുകടത്തുന്നവർക്കുള്ള വിമാന  ടിക്കറ്റ് ഫിലിപ്പൈൻ എംബസ്സി നൽകും. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News