ഗൾഫിൽ സിഗരറ്റ് വില ഏറ്റവും കുറവ് കുവൈത്തില്‍; വില കൂട്ടണമെന്ന് ആവശ്യമുയരുന്നു

  • 31/05/2023



കുവൈത്ത് സിറ്റി: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് 'ഭക്ഷണമാണ് വേണ്ടത് പുകയില അല്ല' എന്ന മുദ്രാവാക്യത്തിന് കീഴിലുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ ക്യാമ്പയിൻ സമാപിച്ചു. പുകവലിയുടെ അപകടങ്ങളെക്കുറിച്ച് വ്യക്തിയിലും സമൂഹത്തിലും ബോധവൽക്കരണം നടത്തുന്നത് ലക്ഷ്യമിട്ടുള്ള ക്യാമ്പയിനാണ് സമാപിച്ചതെന്ന് മുബാറക് അൽ കബീർ ഹെൽത്ത് ഡിസ്ട്രിക്ട് ഡയറക്ടർ ഡോ. വാലിദ് അൽ ബുസൈരി പറഞ്ഞു. 

ഭാവിയിലുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് പരിരക്ഷിക്കുന്നതിന് ചെറുപ്രായത്തിൽ തന്നെ പുകവലി തടയേണ്ടതുണ്ട്. പുകവലി ഒഴിവാക്കുന്നതിൽ കുട്ടികൾക്ക് മാതൃക കാണിക്കാൻ മാതാപിതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം, സിഗരറ്റ് വിലയുടെ കാര്യത്തിൽ ഗൾഫിൽ തന്നെ ഏറ്റവും വിലക്കുറവ് കുവൈത്തിലാണെന്ന്  ദേശീയ പുകവലി വിരുദ്ധ പരിപാടിയുടെ വൈസ് പ്രസിഡന്റ് ഡോ. അഹമ്മദ് അൽ ഷാറ്റി പറഞ്ഞു. ഉപഭോഗ നിരക്ക് കുറയ്ക്കുന്നതിനും പുകവലിക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുമായി സിഗരറ്റിന്‍റെ വില ഉയർത്തുമെന്നും പുകയിലയുടെ മൂല്യവർധിത നികുതി കണക്കാക്കുമെന്നുള്ള പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News