നാടുകടത്തിയ പ്രവാസി കുവൈത്തിൽ തിരിച്ചെത്തി, ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് എയർപോർട്ടിൽനിന്നും രക്ഷപ്പെട്ടു

  • 31/05/2023



കുവൈറ്റ് സിറ്റി : നാടുകടത്തിയ പ്രവാസി കുവൈറ്റ് എയർപോർട്ടിലെ ബിയോമെട്രിക് പരിശോധനക്കിടെ പിടിക്കപ്പെട്ടു. ഫിംഗർ പ്രിന്റ് പരിശോധനയിൽ മുൻപ് നാടുകടത്തിയ ആളെന്ന് മനസിലിക്കിയ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി തിരിച്ചയക്കാനായി എയർപോർട്ട് ഹോട്ടലിലേക്കയച്ചു, തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഹോട്ടലിൽനിന്നും രക്ഷപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

എത്യോപ്യക്കാരനായ പ്രവാസി രക്ഷപ്പെടാനിടയാക്കിയ സാഹചര്യങ്ങളും സുരക്ഷാ വീഴ്ചയും പരിശോധിച്ചുവരുകയാണെന്ന് സുരക്ഷാവൃത്തങ്ങൾ വെളിപ്പെടുത്തി, പ്രതിയെ പിടികൂടാനായി എയർപോർട്ട് ക്യാമറകൾ നിരീക്ഷിച്ച് പ്രതിയെ എത്രയും വേഗം പിടികൂടാനുള്ള അന്യോഷണം ആരംഭിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News