പ്രവാസികള്‍ക്കുള്ള സ്മാർട്ട് റിക്രൂട്ട്മെന്റ് സംവിധാനം; കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തി കുവൈത്ത്

  • 01/06/2023



കുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസി തൊഴിലാളികൾക്കായി നിയമനിർമ്മാണ ഘടന വികസിപ്പിക്കുന്നതിന് തുടർച്ചയായും സ്ഥിരമായുമുള്ള പ്രവര്‍ത്തനങ്ങള്‍ കുവൈത്ത് നടത്തുന്നുണ്ടെന്ന് സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്‍റിന്‍റെ ജനറൽ സെക്രട്ടേറിയറ്റ് സെക്രട്ടറി ജനറൽ ഡോ. ഖാലിദ് മഹ്ദി അറിയിച്ചു. തൊഴിലാളികളെ സ്മാർട്ട് റിക്രൂട്ട്മെന്റ് സംവിധാനത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. 2023-ലെ വികസനത്തിനുള്ള ലോകബാങ്ക് റിപ്പോർട്ട് പുറത്തിറക്കുന്ന വേളയിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. 

പ്രവാസി തൊഴിലാളികൾക്കായുള്ള സ്മാർട്ട് റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോം നിരവധി പ്രധാന ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ്. അതിൽ റിക്രൂട്ട് ചെയ്യപ്പെട്ട തൊഴിലാളികളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്തുന്നതിന് പ്രൊഫഷണൽ ലേബർ ടെസ്റ്റുകളുടെ ഓട്ടോമേഷൻ അടക്കമുള്ള ക്രമീകരണങ്ങളുണ്ട്. അക്കാദമിക് മേൽനോട്ടത്തിനൊപ്പം അക്രഡിറ്റേഷനും പ്രൊഫഷണൽ ടെസ്റ്റുകളിലൂടെ തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ അനുസൃതമായി റിക്രൂട്ട്മെന്‍റ് നടത്തുന്നത് ലക്ഷ്യമിട്ടാണ് ഈ പ്രവര്‍ത്തനങ്ങളെന്നും ഡോ. ഖാലിദ് മഹ്ദി വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News