ബിസിനസ് വിപുലീകരിക്കാൻ കഴിയുന്ന മികച്ച നാടാണ് കുവൈത്തെന്ന് ഇന്ത്യൻ സ്ഥാനപതിയുടെ ആഹ്വാനം

  • 01/06/2023

കുവൈത്ത് സിറ്റി: ബിസിനസ് വിപുലീകരിക്കുന്നതിനുള്ള സാധ്യതയുള്ളതും ഏറ്റവും പ്രായോഗികവുമായ ലക്ഷ്യസ്ഥാനമായി കുവൈത്തിനെ കാണണമെന്ന് ഇന്ത്യൻ കമ്പനികളോട് അഭ്യർത്ഥിച്ച് രാജ്യത്തെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക. വിഷൻ 2035 ന്റെ ഭാ​ഗമായി ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ ടെക്നോളജി, ഹെൽത്ത് കെയർ, റിന്യൂവബിൾ എനർജി തുടങ്ങി നിരവധി സുപ്രധാന മേഖലകളിൽ വിദേശ കമ്പനികളെ ആകർഷിക്കാനുള്ള പരിശ്രമങ്ങളാണ് കുവൈത്ത് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ കമ്പനികൾക്കായി എംബസി സംഘടിപ്പിച്ച "ഡൂയിംഗ് ബിസിനസ് ഇൻ കുവൈത്ത്" എന്ന പരിശീലന സെമിനാറിനിൽ സംസാരിക്കുകയായിരുന്നു ഇന്ത്യൻ സ്ഥാനപതി. കൺസൾട്ടന്റുകൾ രജിസ്ട്രേഷൻ, ലൈസൻസിംഗ്, സ്പോൺസർഷിപ്പ്, ടാക്സേഷൻ, കുവൈത്തിൽ ബിസിനസ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രാധാന്യമുള്ള മറ്റ് നിയമ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് സെമിനാറിൽ വിദ​ഗ്ധർ സംസാരിച്ചു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാര, നിക്ഷേപ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുമുള്ള എംബസിയുടെ സംരംഭത്തിന്റെ ഭാഗമായിട്ടാണ് സെമിനാർ സം​ഘടിപ്പിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News