എത്യോപ്യയിൽ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കാൻ കരാറില്‍ ഒപ്പിട്ട് കുവൈത്ത്

  • 01/06/2023



കുവൈത്ത് സിറ്റി: എത്യോപ്യയിൽ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കാൻ കരാറില്‍ ഒപ്പിട്ട് കുവൈത്ത്. കുവൈത്ത് ഫെഡറേഷൻ ഓഫ് ഡൊമസ്റ്റിക് ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ തലവൻ ഖാലിദ് അൽ ദഖ്‌നാൻ ആണ് കരാറില്‍ ഒപ്പിട്ടത്. എത്യോപ്യൻ ഫെഡറേഷൻ ഓഫ് ഡൊമസ്റ്റിക് വർക്കേഴ്‌സിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന 600 എംപ്ലോയ്‌മെന്റ് ഏജൻസികൾ ബന്ധപ്പെട്ട അതോറിറ്റികളുമായി ഏകോപനം നടത്തി പരിശീലനം നേടിയ ഗാര്‍ഹിക തൊഴിലാളികളെ കുവൈത്തിലേക്ക് അയക്കും.

കുവൈത്ത് ഫെഡറേഷനുമായുള്ള കരാർ പൂർണ്ണമായ തൊഴിൽ സംരക്ഷണം ഉറപ്പാക്കുന്നതാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതു താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതാണെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി. കുവൈത്തില്‍ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന പുതിയ തൊഴിലാളികളെ പരിശീലിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യവും റിക്രൂട്ട്‌മെന്റ് ഏജൻസികൾ നടത്തുന്ന നിയമവിരുദ്ധമായ നടപടികൾ ഒഴിവാക്കുന്നതും വ്യക്തമാക്കുന്നതാണ് കരാര്‍.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News