സാംക്രമിക രോഗങ്ങൾ; കുവൈത്തിൽ 163 വിവാഹങ്ങൾ തടഞ്ഞു

  • 01/06/2023


കുവൈത്ത് സിറ്റി: മെ‍ഡിക്കൽ എക്സാമിനേഷൻ സെന്ററുകളിലെ പരിശോധനകളുടെ അടിസ്ഥാനത്തിൽ കുവൈത്തിൽ സുരക്ഷിതമല്ലാത്ത 163 വിവാഹങ്ങൾ തടഞ്ഞതായി കണക്കുകൾ. സോഷ്യൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ കീഴിലാണ് ഈ സെന്ററഉകൾ വരുന്നത്. രാജ്യത്ത് ഇത്തരം അഞ്ച് സെന്ററുകൾ പ്രവർത്തിക്കുന്നുമുണ്ട്. സുരക്ഷിതമല്ലാത്തത് കാരണം കഴിഞ്ഞ വർഷം 163 വിവാഹങ്ങൾ തടയാൻ വിവാഹപൂർവ പരീക്ഷാ കേന്ദ്രങ്ങൾക്ക് കഴിഞ്ഞു. 

ഈ കേന്ദ്രങ്ങളിൽ പ്രതിദിനം 260 പേരാണ് പരിശോധനകൾക്കായി എത്തുന്നത്. 2022 ൽ മൊത്തം 25,463 പേരുടെ പരിശോധനകൾ നടത്തി. 22,849 പൗരന്മാരും 2,614 പ്രവാസികളുമാണ് പരിശോധന നടത്തിയത്. സുരക്ഷിത വിവാഹത്തിനുള്ള 12,434 സർട്ടിഫിക്കറ്റുകളാണ് നൽകിയത്. 45 ഹെപ്പറ്റൈറ്റിസ് ബി കേസുകൾ, ആറ് ഹെപ്പറ്റൈറ്റിസ് സി, എയ്ഡ്സിന്റെ 12 കേസുകൾ, 39 സിഫിലിസ്, 61 മറ്റ് ജനിതക രോഗങ്ങൾ എന്നിവയാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News