ഇന്ത്യയും കുവൈത്തും തമ്മിലുള്ള യുഎൻ - ബഹുകക്ഷി കൂടിക്കാഴ്ച നടന്നു

  • 01/06/2023



കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള യുഎൻ - ബഹുകക്ഷി കൂടിക്കാഴ്ച കുവൈത്ത് സിറ്റിയിൽ ഇന്ന് നടന്നു. അന്താരാഷ്ട്ര സംഘടനകൾക്കായുള്ള വിദേശകാര്യ സഹമന്ത്രി അബ്ദുൾ അസീസ് സൗദ് മുഹമ്മദ് അൽ ജറല്ല കുവൈത്ത് പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി. യുഎൻ രാഷ്ട്രീയ വിഭാഗം ജോയിന്റ് സെക്രട്ടറി പ്രകാശ് ഗുപ്ത, രാജ്യത്തെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ സ്വൈക എന്നിവരാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. ഇരു രാജ്യങ്ങളെുയും ബാധിക്കുന്ന ബഹുമുഖ പ്രശ്‌നങ്ങളിൽ ഇത്തരത്തിലുള്ള ആദ്യത്തെ കൂടുക്കാഴ്ചയാണ് ഇന്ന് നടന്നത്.  ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലുമുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ചർച്ച പ്രധാന വേദിയൊരുക്കി. എൻഎഎമ്മിന്റെയും ജി 77ന്റെയും ചട്ടക്കൂടിലെ സഹകരണം ഉൾപ്പെടെ, പരസ്പരം താൽപ്പര്യമുള്ള മേഖലകളിൽ ഇരുപക്ഷവും ഫലപ്രദമായ ചർച്ചകൾ നടത്തി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News