കുവൈറ്റ് സെൻട്രൽ ജയിലിലെ അക്രമം, അന്യോഷണ സംഘം രൂപികരിച്ചു

  • 01/06/2023

കുവൈറ്റ് സിറ്റി : രണ്ട് ദിവസം മുമ്പ് സെൻട്രൽ ജയിലിൽ നടന്ന സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ  ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് രൂപീകരിച്ച സമിതിയാണ് വിഷയം പരിഗണിക്കാൻ ശുപാർശ ചെയ്തത്. മന്ത്രിയുടെ പ്രമേയം നമ്പർ 527/2023-ൽ  രൂപീകരിച്ച സമിതി വിഷയം പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യാനുള്ള ശുപാർശകളോടെയാണ് അവസാനിപ്പിച്ചത് എന്ന്  ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആന്റ് സെക്യൂരിറ്റി മീഡിയ പത്രക്കുറിപ്പിൽ പറഞ്ഞു.

സെൻട്രൽ ജയിലിലെ  വാർഡ് നാലിലുള്ള മയക്കുമരുന്ന് കേസിലെ തടവുകാർക്കിടെ നടന്ന  ആക്രമണത്തിന്റെ അടിസ്ഥാനത്തിൽ പ്രൈവറ്റ് സെക്യൂരിറ്റി ആന്റ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് അഫയേഴ്‌സ് ഇന്റീരിയർ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുള്ള സഫയെയും കറക്ഷണൽ സ്ഥാപനങ്ങളുടെ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഫഹദ് അൽ ഒബൈദിനെയും സസ്‌പെൻഡ് ചെയ്യാൻ  ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് ഉത്തരവിട്ടിരുന്നു . കുറ്റവാളികളും പ്രത്യേക സേനയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുകയും പരിക്കേറ്റ 12 പേരെ സെൻട്രൽ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റേണ്ടിയും വന്നു. വാർഡിനുള്ളിൽ മയക്കുമരുന്നും മൊബൈൽ ഫോണുകളും എത്തിയതായി ജയിൽ സുരക്ഷാ വകുപ്പിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News