വിസ തർക്കത്തിൽ കുവൈറ്റിനോട് ക്ഷമാപണം ആവശ്യമില്ലെന്ന് ഡിഎഫ്എ; നിലപാട് വ്യക്തമാക്കി ഫിലിപ്പീൻസ്

  • 01/06/2023

കുവൈത്ത് സിറ്റി: ഫിലിപ്പിനോകൾക്ക് പുതിയ എൻട്രി വിസ നൽകുന്നത് താത്കാലികമായി നിർത്തിവച്ച കുവൈത്ത് സർക്കാരിന്റെ ഉത്തരവിലേക്ക് നയിച്ച ലംഘനങ്ങൾക്ക് ഫിലിപ്പീൻസ് മാപ്പ് പറയില്ലെന്ന് വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. തങ്ങളുടെ പൗരന്മാരായ തൊഴിലാളികളെ സംരക്ഷിച്ചതിന് മാപ്പ് പറയാൻ കഴിയില്ലെന്ന് ഡിഎഫ്എ അണ്ടർസെക്രട്ടറി എഡ്വാർഡോ ഡി വേഗ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിസ പ്രശ്‌നങ്ങൾക്കിടയിൽ സൈക്ലിസ്റ്റുകൾക്കുണ്ടായ അപകടത്തെ കുറിച്ചും വേഗ വിശദീകരിച്ചു.

60 ഫിലിപ്പിനോ സൈക്ലിസ്റ്റുകൾക്കുണ്ടായ അപകടം വിദ്വേഷത്തിന്‍റെ ഭാഗമായിട്ട് ുണ്ടായതല്ല. 15 പേർക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. കുറച്ചുകാലമായി കുവൈത്തില്‍ സൈക്ലിസ്റ്റുകള്‍ക്കുള്ള പാതയുടെ അഭാവത്തിൽ ആശങ്കകൾ നിലനിന്നിരുന്നു. സൈക്കിൾ യാത്രക്കാർക്ക് പരിക്കേൽക്കുന്ന സംഭവങ്ങളും അപകടങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. മെയ് 27 ന് അറേബ്യൻ ഗൾഫ് റോഡിൽ കാറിടിച്ച് നിരവധി ഫിലിപ്പിനോ സൈക്ലിസ്റ്റുകൾക്ക് പരിക്കേറ്റല്‍ക്കുകയായിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News