കുവൈറ്റ് വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെട്ട ആഫ്രിക്കൻ പൗരൻ അറസ്റ്റിൽ

  • 02/06/2023


കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെട്ട ആഫ്രിക്കൻ പൗരൻ പിടിയിലായി. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ എയർപോർട്ട് സെക്യൂരിറ്റിയുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അബ്ദുൾ ലത്തീഫ് അൽ ബർജാസ് അടിയന്തര അന്വേഷണ സമിതി രൂപീകരിക്കാൻ ഉത്തരവിട്ടിരുന്നു. 

കഴിഞ്ഞ ദിവസം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒരു ആഫ്രിക്കൻ പൗരൻ രക്ഷപ്പെട്ടതിന്റെ സാഹചര്യം നിർണ്ണയിക്കുക എന്നതാണ് ഈ സമിതിയുടെ പ്രാഥമിക ലക്ഷ്യം. കുവൈത്ത് വിമാനത്താവളത്തിലെത്തിയ ആഫ്രിക്കക്കാരനെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത് വിലക്കിയതായി കണ്ടെത്തുകയായിരുന്നു. എയർപോർട്ട് അന്വേഷണ സംഘത്തിന് കൈമാറുകയും നാടുകടത്താനുള്ള തയ്യാറെടുപ്പിനായി എയർപോർട്ട് ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു. വിമാനത്താവളത്തിലെ ഹോട്ടലിൽ താമസിക്കുന്നതിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News