ടെലിഫോൺ വഴി ഒരു ഡാറ്റയും അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടില്ലെന്ന് കുവൈറ്റ് സിവിൽ ഇൻഫർമേഷൻ അതോറിറ്റി

  • 02/06/2023

കുവൈത്ത് സിറ്റി: പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പുകൾ നൽകി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ.  വ്യക്തിഗത ഡാറ്റ അഭ്യർത്ഥിച്ച് ഒരിക്കലും അതോറിറ്റ് ജീവനക്കാർ ഫോൺ കോളുകൾ ചെയ്യില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഫോൺ കോളുകൾ വഴി ഒരു ഡാറ്റയും അപ്‌ഡേറ്റ് ചെയ്യാൻ അതോറിറ്റി ആവശ്യപ്പെടാത്തതിനാൽ ആരും ഈ കോളുകളോട് പ്രതികരിക്കരുതെന്നും അൽ മദനിയ ട്വിറ്ററിലൂടെ അറിയിച്ചു. നിരവധി ഓൺലൈൻ തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് മന്ത്രാലയം അറിയിപ്പ് നൽകിയത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News