മിഡിൽ ഈസ്റ്റിലെ മികച്ച സ്ഥാനപതി ; കാനഡയിലെ കുവൈത്ത് അംബാസഡർക്ക് അംഗീകാരം

  • 03/06/2023


കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച സ്ഥാനപതിക്കുള്ള അംഗീകാരം നേടി കാനഡയിലെ കുവൈത്ത് അംബാസഡർ അൽ ഖാലിദ്. കനേഡിയൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇന്റർനാഷണൽ കൗൺസിൽ ഓൺ പബ്ലിക് ഡിപ്ലോമസിയുടെയും സഹകരണത്തോടെ ഒട്ടാവ സർവകലാശാല സംഘടിപ്പിച്ച ചടങ്ങിൽ അംബാസഡർ അൽ ഖാലിദ് പുരസ്‌കാരം ഏറ്റുവാങ്ങി. അംബാസഡർ അൽ ഖാലിദിനുള്ള പുരസ്‌കാരം നിരവധി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഒട്ടാവോയിലെ കുവൈത്ത് എംബസി വ്യക്തമാക്കി. മിഡിൽ ഈസ്റ്റിൽ നിന്നും അറേബ്യൻ ഗൾഫിൽ നിന്നും ഒട്ടാവയിലെ ഡിപ്ലോമാറ്റിക് മിഷൻ മേധാവികളുടെ അസോസിയേഷന്റെ തലവനായ ആദ്യ വനിതയാണ് അവർ.

കനേഡിയൻ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുമായും യുവജനങ്ങളുമായും നിരവധി കൂടിക്കാഴ്ചകളും തുടർച്ചയായ പങ്കാളിത്തവും ഉണ്ടായിരുന്നു. അവരുമായി തന്റെ വ്യക്തിപരമായ അനുഭവം പങ്കിടുകയും നയതന്ത്ര ജോലികളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News