തട്ടിപ്പുകാർ വിലസുന്നു; കമ്യൂണിക്കേഷൻ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്

  • 03/06/2023



കുവൈത്ത് സിറ്റി: തപാൽ ഷിപ്പ്‌മെന്റുകൾ അയയ്‌ക്കാൻ ഡാറ്റ അഭ്യർത്ഥിക്കുന്ന സന്ദേശങ്ങൾ അയച്ച് നടക്കുന്ന തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കമ്യൂണിക്കേഷൻ മന്ത്രാലയം. ഉപഭോക്താവിന് ഒരു ഷിപ്പ്‌മെന്റ് ഉണ്ടെന്ന് അറിയിച്ച് അജ്ഞാത സന്ദേശം അയച്ചാണ് തട്ടിപ്പ്. പാഴ്സൽ കൈമാറാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ വിലാസം ലഭ്യമല്ലാത്തതിനാൽ ഷിപ്പിംഗ് വെയർഹൗസിലേക്ക് തിരികെ അയക്കുകയാണെന്നും സന്ദേശത്തിൽ പറയും. കൂടാതെ ഉപഭോക്താവിനോട് ഒരു ലിങ്ക് വഴി രജിസ്റ്റർ ചെയ്യാനും ആവശ്യപ്പെടുന്നു. ഇത് തട്ടിപ്പ് ആണെന്നും മന്ത്രാലയം ഇത്തരം സന്ദേശങ്ങൾ ഒന്നും ആർക്കും അയക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News