കുവൈറ്റ് തീരങ്ങൾക്കും ദ്വീപുകൾക്കും സമഗ്രമായ സംരക്ഷണം നൽകുന്ന ആധുനിക മറൈൻ റഡാർ സംവിധാനം വരുന്നു

  • 03/06/2023


കുവൈത്ത് സിറ്റി: രാജ്യത്തെ തീരങ്ങൾക്കും ദ്വീപുകൾക്കും സമഗ്രമായ സംരക്ഷണം നൽകുന്ന ആധുനിക മറൈൻ റഡാർ സംവിധാനം വരുന്നു. അത്യാധുനിക മാർഗങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് സമുദ്ര സുരക്ഷാ സംവിധാനം വികസിപ്പിക്കാനും കുവൈത്ത് തീരങ്ങളും ദ്വീപുകളും സുരക്ഷിതമാക്കാനും ലക്ഷ്യമിട്ടുള്ള സംവിധാനം കൊണ്ട് വരാനാണ്  സർക്കാർ ഏജൻസികൾ പരിശ്രമിക്കുന്നതെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. 

ഈ സംവിധാനം പ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ നിർദ്ദേശങ്ങൾക്കും നേരിട്ടുള്ള പിന്തുണയുടെയും അടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. ആഭ്യന്തര മന്ത്രി  ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ മേൽനോട്ടത്തിലാണ് . രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അത്യാധുനിക സംവിധാനങ്ങൾ സജ്ജമാക്കുന്നത്. പ്രത്യേക അന്താരാഷ്ട്ര കമ്പനികൾക്ക് പ്രോജക്റ്റ് വാഗ്ദാനം ചെയ്യുന്ന പ്രക്രിയയിലാണെന്നും ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News