യുഎൻആർഡബ്ല്യുഎയ്ക്ക് കുവൈത്ത് രണ്ട് മില്യൺ ഡോളർ സഹായം നൽകുന്നു

  • 03/06/2023



കുവൈത്ത് സിറ്റി: പലസ്ഥീൻ ജനതയ്ക്ക് അവരുടെ മണ്ണിലേക്ക് മടങ്ങാനുള്ള ന്യായമായ അവകാശം നഷ്ടപ്പെടുത്തില്ലെന്ന് കുവൈത്ത് ഭരണകൂടം വ്യക്തമാക്കി. പലസ്ഥീൻ അഭയാർത്ഥികൾക്കായുള്ള യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (യുഎൻആർഡബ്ല്യുഎ) യുടെ ഈ വർഷത്തെ പ്രവർത്തനത്തിന് രണ്ട് മില്യൺ ഡോളർ സഹായം നൽകുമെന്നും കുവൈത്ത് പ്രഖ്യാപിച്ചു. ജനറൽ അസംബ്ലി കമ്മിറ്റിക്ക് മുമ്പാകെ, ഐക്യരാഷ്ട്രസഭയിലെ കുവൈത്തിൻ്റെ സ്ഥിരം പ്രതിനിധി അംബാസഡർ താരിഖ് അൽ ബന്നായ് ആണ് യുഎൻആർഡബ്ല്യുഎയ്ക്കുള്ള സഹായ കാര്യം അറിയിച്ചത്.

അന്താരാഷ്ട്ര നിയമങ്ങളും പ്രമേയങ്ങൾ, പ്രത്യേകിച്ച് ജനറൽ അസംബ്ലി പ്രമേയം നമ്പർ 194 പ്രകാരം പലസ്ഥീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. പലസ്ഥീൻ പ്രശ്നം അറബ്, ഇസ്ലാമിക ലോകങ്ങളിൽ ഇപ്പോഴും ഒരു പ്രധാന പ്രതിസന്ധിയാണ്. പലസ്ഥീൻ അഭയാർത്ഥികളുടെ പ്രശ്നം നിരന്തരം ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News