ക്യാപ്റ്റഗൺ ഗുളികകളും മയക്കുമരുന്നുമായി 4 പേർ പിടിയിൽ

  • 04/06/2023



കുവൈത്ത് സിറ്റി: ക്യാപ്റ്റഗൺ ഗുളികകളും മയക്കുമരുന്നും കൈവശം വച്ചവർ അറസ്റ്റിൽ. 13 കിലോഗ്രാം മയക്കുമരുന്നും 3,000 ക്യാപ്റ്റഗൺ ഗുളികകളും കൈവശം വച്ച നാല് പേരെയാണ് നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റ് പിടികൂടി. സുരക്ഷാ സാന്നിധ്യം ശക്തമാക്കുന്നതിനും നിയമലംഘകരെ അറസ്റ്റ് ചെയ്യാനുള്ള ആഭ്യന്തര മന്ത്രാലയ നേതൃത്വത്തിന്റെ നിർദേശപ്രകാരം പ്രവർത്തനം ശക്തമാണെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വ്യക്തമാക്കി. രണ്ട് വ്യത്യസ്ത കേസുകളിലായാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. അവരുടെ കൈവശം വിവിധ തരത്തിലുള്ള 13 കിലോഗ്രാം മയക്കുമരുന്നും 3,000 ക്യാപ്റ്റഗൺ ഗുളികകളും ഉണ്ടെന്നാണ് കണക്കാക്കുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News