വെടിയുണ്ടകളും സൈനിക യൂണിഫോമുകളുമായി കുവൈത്തിൽ സിറിയൻ പൗരൻ പിടിയിൽ

  • 04/06/2023

കുവൈത്ത് സിറ്റി: വെടിയുണ്ടകളും സൈനിക യൂണിഫോമുകളുമായി സിറിയൻ പൗരൻ പിടിയിലായി. സൈനിക യൂണിഫോമുകളും 250 റൗണ്ട് മെഷീൻ ഗൺ ബുള്ളറ്റുകളും കൈവശം വച്ച സിറിയക്കാരനെ അബ്ദാലി കസ്റ്റംസ് ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. ഇറാഖിലേക്ക് യാത്ര ചെയ്യുകയായിരുന്നു സിറിയൻ പൗരനെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ​ഗാർഹിക ഉപകരണങ്ങളും ലഗേജുകളും നിറച്ച ട്രക്ക് പരിശോധിച്ചപ്പോൾ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 250 റൗണ്ട് മെഷീൻ ഗൺ ബുള്ളറ്റുകളും സൈനിക യൂണിഫോമുകളും കണ്ടെത്തുകയായിരുന്നു. പ്രതിയെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News