ഫാർമസികൾ തമ്മിലുള്ള അകലം; തീരുമാനം പുറപ്പെടുവിച്ച് കുവൈറ്റ് ആരോ​ഗ്യ മന്ത്രി

  • 04/06/2023



കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഫാർമസികൾ തമ്മിലുള്ള അകലം വ്യക്തമാക്കുന്ന ഒരു മന്ത്രിതല തീരുമാനം പുറപ്പെടുവിച്ച് ആരോ​ഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി. 200 മീറ്ററിൽ കുറയാത്ത ദൂരത്തിൽ മാത്രമേ ഫാർമസികൾ അനുവദിക്കൂ. ആ ദൂരം കണക്കാക്കുന്നതിന് ആവശ്യമായ നിയന്ത്രണങ്ങളും വ്യവസ്ഥകളും സജ്ജീകരിക്കാൻ ഡ്രഗ് ആൻഡ് ഫുഡ് കൺട്രോൾ സെക്ടറിന് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. സഹകരണ സംഘങ്ങൾ, സ്വകാര്യ ആശുപത്രികൾ, സ്വകാര്യ മെഡിക്കൽ സെന്ററുകൾ, വാണിജ്യ സമുച്ചയങ്ങൾ, സെൻട്രൽ മാർക്കറ്റുകൾ എന്നിവയിൽ സ്ഥിതി ചെയ്യുന്ന ഫാർമസികളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News