'കുവൈറ്റ് 2023' തെരഞ്ഞെടുപ്പ് ; ക്ഷണിച്ചിട്ടുള്ളത് ലോകമെമ്പാടുമുള്ള 50 മാധ്യമ വിദഗ്ധരെ

  • 04/06/2023


കുവൈത്ത് സിറ്റി: കുവൈത്തിന്റെ ജനാധിപത്യ പ്രക്രിയ അടുത്ത് മനസിലാക്കുന്നതിനായി 'നേഷൻ 2023' തെരഞ്ഞെടുപ്പ് കവർ ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള 50 മാധ്യമ വിദഗ്ധരെ ക്ഷണിച്ചു. മീഡിയ സെന്റർ മേധാവിയുടെ ചുമതലയുള്ള വിദേശ മാധ്യമ മേഖലയിലെ ഇൻഫർമേഷൻ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മസെൻ അൽ അൻസാരിയാണ് ഇക്കാര്യം അറിയിച്ചത്. 'പാത ശരിയാക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്' എന്ന മുദ്രാവാക്യം ഉയർത്തുന്ന തെരഞ്ഞെടുപ്പ് കവർ ചെയ്യുന്നതിനായി എത്തുന്ന മാധ്യമ പ്രൊഫഷണലുകൾക്കായി വശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളും ക്യാമറകളും ഉൾപ്പെടെ ആവശ്യമായതെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. മാധ്യമ കവറേജ് സുഗമമാക്കുക, വോട്ടിംഗ് രീതിയും കുവൈത്തിലെ ജനാധിപത്യ അനുഭവവും അടുത്തറിയുന്നതിന് അവസരം ഒരുക്കുന്ന എന്നീ ലക്ഷ്യങ്ങളോടെയാകും മീഡിയ സെന്റർ പ്രവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News