ഉയർന്ന താപനില മരണങ്ങൾ വർധിപ്പിക്കുമെന്ന് പഠനം; കുവൈത്തിനും ആശങ്ക

  • 05/06/2023

കുവൈത്ത് സിറ്റി: വേനൽക്കാലത്ത് ശരാശരി താപനില വർഷം തോറും വർധിക്കുന്ന സാഹചര്യത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി റിപ്പോർട്ട്. ലോകത്തിൽ സ്വാഭാവികമായി താപനില ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ചൂടുമായി ബന്ധപ്പെട്ട കാർഡിയോ വാസ്കുലാർ രോ​ഗങ്ങൾ (സിവിഡി) മൂലമുള്ള മരണ സാധ്യത വളരെ കൂടുതലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിദിന താപനില ശരാശരി 43 ഡിഗ്രി സെന്റിഗ്രേഡിൽ കൂടുതലാകുമ്പോൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം ഇരട്ടിയോ മൂന്നിരട്ടിയോ ആയ് വർധിക്കാം.‌

അമേരിക്കൻ ഹാർട്ട് ഫൗണ്ടേഷന്റെ പ്രീമിയർ ജേണലായ 'സർക്കുലേഷൻ' പ്രസിദ്ധീകരിച്ച പഠനത്തിൽ, പരമ്പരാഗതമായി ചൂടുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ, പ്രത്യേകിച്ച് കുവൈത്തിന്റെയും ആശങ്ക കൂട്ടുന്നതാണ്. കഴിഞ്ഞ 76 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് 2016ൽ കുവൈത്തിലാണ്, 54 ഡിഗ്രി സെന്റിഗ്രേഡ്. തുടർന്നുള്ള വർഷങ്ങളിൽ ഏറ്റവും ഉയർന്ന വേനൽക്കാല താപനില ഈ റെക്കോർഡിന് ചുറ്റും തന്നെയാണുള്ളത്. 2021ൽ കുവൈത്തിലെ ശരാശരി കൂടിയ താപനില എക്കാലത്തെയും ഉയർന്ന താപനിലയായ 34.5 ഡിഗ്രി സെന്റിഗ്രേഡിലുമെത്തി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News