കുവൈത്തിലെ സ്വകാര്യ ഹൗസിംഗ് ഏരിയകളിൽ ബാച്ചിലർമാർ താമസം; കടുത്ത പിഴ

  • 05/06/2023

കുവൈത്ത് സിറ്റി: കമ്മ്യൂണിറ്റി ഐഡന്റിറ്റി സംരക്ഷിക്കാനും സ്വകാര്യ, മോഡൽ ഹൗസിംഗ് ഏരിയകളിൽ ബാച്ചിലർമാർ താമസിക്കുന്ന പ്രശ്നം പരിഹരിക്കാനും പരിശ്രമങ്ങളുമായി കുവൈത്ത്  മുനിസിപ്പാലിറ്റി.  ബന്ധപ്പെട്ട ബോഡികളുടെയും അതോറിറ്റികളുടെയും സഹകരണത്തോടെ ഈ വിഷയത്തിൽ ​ഗൗരവുമായ സമീപനമാണ് മുനിസിപ്പാലിറ്റിക്കുള്ളതെന്ന്  ആക്ടിംഗ് ഡയറക്ടർ ജനറൽ സൗദ് അൽ ദബ്ബൂസ് പറഞ്ഞു. അതേസമയം, പരിസ്ഥിതി സംരക്ഷണ നിയമം അനുസരിച്ച് നിയമങ്ങൾ ലംഘിക്കുന്ന ബാച്ചിലർമാർക്ക് 50,000 കുവൈത്തി ദിനാർ പിഴ ഉൾപ്പെടെ പരിസ്ഥിതി പബ്ലിക് അതോറിറ്റി  കർശനമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഒപ്പം മാൻപവർ അതോറിറ്റിയുടെ വ്യവസ്ഥകളും തൊഴിൽ സുരക്ഷയും തൊഴിൽ നിയമവും ലംഘിക്കുന്ന തൊഴിലാളികളുടെ സ്പോൺസർമാർക്കും കമ്പനികൾക്കെതിരെയും പിഴകളും ചുമത്തും. സർക്കാർ ഏജൻസികളുടെ പ്രതിനിധികൾ പങ്കെടുപ്പിച്ച് ബാച്ചിലേഴ്സ് കമ്മിറ്റിയുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച ശേഷമാണ് അൽ ദബ്ബൂസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.  മോഡൽ ഹൗസിംഗ് ഏരിയകളിൽ ബാച്ചിലർമാർ താമസിക്കുന്നത് പൂർണമായി ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News