കുവൈറ്റ് സെൻട്രൽ ജയിലിൽ നടന്ന അനിഷ്ട സംഭവങ്ങൾ; ഗൂഢാലോചനയെന്ന് റിപ്പോർട്ട്

  • 05/06/2023



കുവൈത്ത് സിറ്റി: സെൻട്രൽ ജയിലിൽ നടന്ന അനിഷ്ട സംഭവങ്ങൾ നിരവധി തടവുകാർ നടത്തിയ ഗൂഢാലോചനയാണെന്ന് റിപ്പോർട്ട്. ജയിലിൽ സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ ആഭ്യന്തര മന്ത്രാലയത്തിലെ ചില ഉന്നത നേതൃത്വങ്ങളെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന്  16 മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ അന്വേഷണ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. തുടർന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. 

തെരഞ്ഞെടുപ്പ് ക്യാമ്പയിനുകളിൽ ഈ വിഷയം ആളിപ്പടർത്തിയുള്ള പ്രചാരണങ്ങൾ ചിലർ  നടത്തിയിരുന്നു. തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ നടക്കവേ ഈ വിഷയം മന്ത്രാലയത്തിനെതിരെ തിരിക്കാനുള്ള നീക്കങ്ങളാണ് നടന്നത്. ഈ സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം വേഗത്തിൽ പൂർത്തിയാക്കിയ കമ്മിറ്റി ചില ചോദ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് കറക്ഷണൽ സ്ഥാപനങ്ങൾക്കും പ്രത്യേക സുരക്ഷാ സേനാകാര്യങ്ങൾക്കുമുള്ള അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുള്ള സഫയെ സസ്‌പെൻഡ് ചെയ്യാനുള്ള  എടുത്ത തീരുമാനങ്ങളിൽ അടക്കമാണ് ചോദ്യങ്ങൾ വന്നിട്ടുള്ളത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News