റെസിഡൻസി പുതുക്കാൻ ഇനി മയക്കുമരുന്ന് പരിശോധനയും; അവസാന വട്ട പ്രവർത്തനങ്ങളിൽ കുവൈത്ത്

  • 05/06/2023


കുവൈത്ത് സിറ്റി: പ്രവാസികൾക്കായി ഡ്ര​ഗ് ഫ്രീ എക്സാമിനേഷൻ നടത്തുന്നതിനുള്ള ക്രമീകരണങ്ങളുമായി കുവൈത്ത്. ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഏകോപിപ്പിച്ചാണ് മയക്കുമരുന്ന എന്ന വിപത്തിനെ ചെറുക്കുന്നതിന് പുതിയ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. രാജ്യത്ത് മയക്കുമരുന്നിന്റെ വ്യാപനം പരമാവധി പരിമിതപ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. മുതിർന്ന പ്രവാസികൾക്ക്  ഡ്ര​ഗ് ഫ്രീ എക്സാമിനേഷൻ നടത്തുന്നതിനുള്ള അവസാന വട്ട പ്രവർത്തനങ്ങളിലാണ് അധികൃതർ എന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

ആരോഗ്യ മേഖലയിലെ സുരക്ഷാ വിദഗ്ധരും ഉദ്യോഗസ്ഥരും ഉൾപ്പെട്ട ഒരു സംഘമാണ് ഇത്തരമൊരു ആശയം തയാറാക്കിയത്. മന്ത്രിസഭാ കൗൺസിലിന്റെ അം​ഗീകാരവും ലഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റുമായി ഏകോപിപ്പിച്ച് നടപ്പാക്കുന്ന ഈ പദ്ധതിയിൽ മയക്കുമരുന്ന് ഉപയോഗത്തിന്റെ എക്സാമിനേഷൻ നടത്തുന്നതിനുള്ള പ്രത്യേക ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങളും ഉൾപ്പെടുന്നുണ്ട്. 

പ്രായപൂർത്തിയായവർ ജോലിക്ക് അല്ലെങ്കിൽ സന്ദർശനത്തിനോ കുടുംബത്തിനൊപ്പം ചേരുന്നതിനോ എത്തുമ്പോൾ പതിവ് മെഡിക്കൽ പരിശോധനയ്ക്കൊപ്പം ഡ്ര​ഗ് ഫ്രീ എക്സാമിനേഷൻ കൂടി ചേർക്കും. റെസിഡൻസ് പെർമിറ്റ് പുതുക്കുമ്പോഴും ഈ പരിശോധന നടത്തും. റെസിഡൻസി പുതുക്കുന്നതിന് അപേക്ഷിക്കുമ്പോൾ താമസക്കാരൻ ഈ പരിശോധനയ്ക്ക് വിധേയനാകുകയും മറ്റ് ആവശ്യങ്ങൾക്കോ ഇടപാടുകൾക്കോ ബന്ധപ്പെട്ടുമ്പോൾ ഈ രേഖ സമർപ്പിക്കുകയും വേണമെന്നും വൃത്തങ്ങൾ വിശദീകരിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News