ആയുധവും വെടിയുണ്ടകളുമായി കുവൈറ്റ് പോർട്ടിൽ യാത്രക്കാരൻ അറസ്റ്റിൽ

  • 05/06/2023



കുവൈത്ത് സിറ്റി: ആയുധങ്ങളും വെടിയുണ്ടകളുമായും യാത്രക്കാരൻ നുവൈസീബ് പോർട്ടിൽ കസ്റ്റംസിന്റെ പിടിയിലായി. നുവൈസീബ് വഴി രാജ്യം വിടാനെത്തിയ വാഹനം കസ്റ്റംസ് അധികൃതർ പരിശോധിക്കുകയായിരുന്നു. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ ആയുധവും അഞ്ച് റൗണ്ട്  വെടിയുണ്ടകളും പിടിച്ചെടുക്കുകയായിരുന്നു. ഇൻസ്പെക്ടർമാരുടെ ശ്രമങ്ങളെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഡയറക്ടർ ജനറൽ ഒസാമ അൽ ഷാമി അഭിനന്ദിച്ചു. സംശയാസ്പദമായ ഇൻകമിംഗ്, ഔട്ട്ഗോയിംഗ് ഷിപ്പ്മെന്റുകൾ പരിശോധിക്കാൻ കർശന നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്. പ്രതിയെ തുടർന്നുള്ള നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News