2023 നാഷണൽ അസംബ്ലി ഇലെക്ഷൻ; കുവൈത്തികൾ വീണ്ടും പോളിംഗ് ബൂത്തിലേക്ക്

  • 06/06/2023


കുവൈത്ത് സിറ്റി: പുതിയ പാർലമെന്റിനെ തിരഞ്ഞെടുക്കുന്നതിനായി കുവൈത്തി വോട്ടർമാർ ഇന്ന് രാവിലെമുതൽ  പോളിംഗ് ബൂത്തിലേക്ക്. മിക്ക ബൂത്തുകളിലും രാവിലെതന്നെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്, സർക്കാർ മേഖലയിലും ബാങ്കിങ് മേഖലയിലും ജോലിക്കാർക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട് . 2020 ഡിസംബറിന് ശേഷം ഇത് മൂന്നാം തവണയാണ് രാജ്യം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. എണ്ണയിൽ നിന്നുള്ള വൻ വരുമാനമുണ്ടായിട്ടും വികസനം പോലും സ്തംഭിപ്പിച്ച രണ്ട് പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന രാഷ്ട്രീയ തർക്കങ്ങൾ ഇതോടെ അവസാനിപ്പിക്കുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. 

വോട്ടിംഗ്  രാവിലെ എട്ടിന് ആരംഭിക്കുകയും 12 മണിക്കൂറിന് ശേഷം അടയ്ക്കുകയും ചെയ്യും. ആറ് ഗവർണറേറ്റുകളിലായി 118 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ്. 1,157 ജഡ്ജിമാർ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കും. ഇത് പ്രാദേശിക സിവിൽ സൊസൈറ്റികളുടെ നിരീക്ഷണത്തിലായിരിക്കും. വോട്ടെടുപ്പ് നിരീക്ഷിക്കാൻ നൂറുകണക്കിന് പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. കുവൈത്തിനെ അഞ്ച് ഇലക്‌ട്രൽ മണ്ഡലങ്ങളായി തിരിച്ച്, ഓരോന്നിനും 10 എംപിമാരെ തിരഞ്ഞെടുക്കാം എന്ന നിലയിലാണ് ക്രമീകരണം.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News