സ്വകാര്യ ഹൗസിംഗ് മേഖലയിൽ ബാച്ചിലർമാർക്ക് താമസസ്ഥലം ; കുവൈത്തിലെ റിയൽ എസ്റ്റേറ്റ് ഉടമയെ നാടുകടത്തും

  • 06/06/2023


കുവൈത്ത് സിറ്റി: രാജ്യത്ത് നിന്ന് ഒരു വിദേശ റിയൽ എസ്റ്റേറ്റ് നിക്ഷേപകനെ നാടുകടത്താൻ തീരുമാനിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ എഞ്ചിനിയർ സൗദ് അൽ ദബ്ബൂസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച സ്വകാര്യ, മോഡൽ ഭവനങ്ങളിൽ ബാച്ചിലർമാരുടെ താമസം പരിമിതപ്പെടുത്താൻ ചേർന്ന കമ്മിറ്റി യോഗത്തിലാണ് പുതിയ നടപടിക്രമം അംഗീകരിച്ചത്. സ്വകാര്യ ഹൗസിംഗ് മേഖലയിൽ ബാച്ചിലർമാർക്ക് താമസസ്ഥലം വാടകയ്ക്ക് നൽകിയത്, കൂടതെ കെട്ടിട നിയമ ലംഘനങ്ങൾ കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് വിദേശ റിയൽ എസ്റ്റേറ്റ് നിക്ഷേപകനെ നാടുകടത്തുന്നത്. വിവിധ റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർമാരുടെ താമസസ്ഥലമായി ഉപയോഗിക്കുന്ന ഏകദേശം 1,156 വീടുകൾ മുനിസിപ്പാലിറ്റി കണ്ടെത്തിയെന്നും അൽ ദബ്ബൂസ് അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News