ഷിപ്പ്മെന്റ് എത്തിയതായി അറിയിച്ച് തട്ടിപ്പ്; ലിങ്കുകൾ തുറക്കരുതെന്ന് മുന്നറിയിപ്പ്

  • 06/06/2023

കുവൈത്ത് സിറ്റി: ഷിപ്പ്മെന്റ് എത്തിയതായി അറിയിപ്പ് നൽകി നടക്കുന്ന തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി അധികൃതർ. സന്ദേശത്തിൽ ലിങ്ക് ഉൾപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്. പിന്നീട് ഹോം ഡെലിവറിക്കായി തുക ആവശ്യപ്പെട്ട് മറ്റൊരു ലിങ്ക് നൽകുകയും ചെയ്താണ് പണം തട്ടിക്കുന്നത്. സുരക്ഷാ സേവനങ്ങളുടെയും ബാങ്കുകളുടെയും ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുടെയും ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ഈ വിഷയത്തിൽ വന്നിരുന്നു. ഒരു ലിങ്കിലും ക്ലിക്ക് ചെയ്യരുതെന്നും മൊബൈൽ ഫോണുകളും മറ്റ് ഹാക്ക് ചെയ്യപ്പെടുമെന്നുമായിരുന്നു മുന്നറിയിപ്പ്. 

തപാൽ കമ്പനികൾ ഒരു പാഴ്സലോ മെയിലോ വന്നതായി സ്ഥിരീകരിക്കുന്ന ഇ- മെയിൽ സന്ദേശങ്ങൾ അല്ലെങ്കിൽ ഫോണുകളിൽ ടെക്സ്റ്റ് സന്ദേശങ്ങൾ പലർക്കും ലഭിക്കുന്നുണ്ട്. ഇത് സാധാരണമാണ്, കാരണം പല ഫോൺ നമ്പറുകളും ഉപയോക്തൃ ഇമെയിലുകളും നിരവധി കമ്പനികളെ ഹാക്ക് ചെയ്ത ഹാക്കർമാർ ചോർത്തിയിട്ടുണ്ടെന്ന് സൈബർ സുരക്ഷ വിദ​ഗ്ധൻ ബാസ്സം അൽ അബ്‍ദാൻ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News