പോളിങ് സ്റ്റേഷനുകൾ സന്ദർശിച്ച് ആഭ്യന്തര മന്ത്രി; ഗതാഗത നിയമലംഘനങ്ങൾ രെജിസ്റ്റർ ചെയ്യരുതെന്ന് നിർദ്ദേശം

  • 06/06/2023

കുവൈറ്റ് സിറ്റി : 2023 ലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സ്റ്റേഷനുകളിൽ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പുരോഗതി പരിശോധിക്കുന്നതിനായി ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ-അഹമ്മദ് അൽ-സബാഹ് ഇന്ന് പര്യടനം നടത്തി.

പോളിംഗ് സ്‌റ്റേഷനുകളിൽ എത്തുന്ന വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യരുതെന്ന് ട്രാഫിക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അൽ-ജഹ്‌റ ഗവർണറേറ്റിലെ ആൺകുട്ടികൾക്കായുള്ള സാദ് അൽ-അബ്ദുല്ല സെക്കൻഡറി സ്‌കൂളിൽ നിന്ന് ആരംഭിച്ച് ഷെയ്ഖ് തലാൽ അൽ-ഖാലിദ് അഞ്ച് നിയോജക മണ്ഡലങ്ങളിലെ തന്റെ പരിശോധന പര്യടനം തുടർന്നു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News