കുവൈറ്റ് വീമാനത്താവളത്തിലെ സുരക്ഷ ക്രമീകരണങ്ങൾ അന്തർദേശീയ അംഗീകാരമുള്ളവ

  • 06/06/2023

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷ ക്രമീകരണങ്ങളെ കുറിച്ച ഊന്നിപ്പറഞ്ഞ് എയർപോർട്ട് സുരക്ഷാ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഡോ. അഹമ്മദ് അൽ സുൽത്താൻ. നാല് വിമാനത്താവള കെട്ടിടങ്ങളും, അകത്തും പുറത്തുമെല്ലാം മനുഷ്യ ശേഷിയും നൂതന ഉപകരണങ്ങളും ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എയർപോർട്ട് സെക്യൂരിറ്റി പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് ആണ് വിമാനത്താവള കെട്ടിടങ്ങളുടെയും മറ്റ് സ്‌ക്വയറുകളുടെയും സുരക്ഷ മേൽനോട്ടം വഹിക്കുന്നത്.

18 എൻട്രി, എക്‌സിറ്റ് ഗേറ്റുകളുടെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. തീർഥാടകരുടെ യാത്ര സംഘടിപ്പിക്കാനും സുഗമമാക്കാനും സിവിൽ ഏവിയേഷനും പ്രവർത്തിക്കുന്നുണ്ട്. എല്ലാ ബാഗേജ് പരിശോധന ഉപകരണങ്ങളും ഐസിഎഒയുടെ അന്തർദേശീയ അംഗീകാരമുള്ളവയാണ്. കൂടാതെ സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങളുമുണ്ട്. വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുള്ള ഓഫീസർമാരുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ഒരു വിപുലമായ ഓപ്പറേഷൻ റൂമുമായി സജ്ജീകരിച്ചിട്ടുണ്ടെന്നും ക്യാമറ നിരീക്ഷണം കുറ്റമറ്റതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News