സ്വകാര്യ നഴ്സറികൾ പരിശോധിക്കാൻ കുവൈറ്റ് സാമൂഹികകാര്യ മന്ത്രാലയം

  • 06/06/2023



കുവൈത്ത് സിറ്റി: നഴ്‌സറികൾ പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ആറ് ടീമുകളെ രൂപീകരിച്ചതായി സാമൂഹികകാര്യ മന്ത്രാലയത്തിലെ പ്രൈവറ്റ് നഴ്‌സറി വകുപ്പ് ഡയറക്ടർ നാദിയ അൽ അസ്മി അറിയിച്ചു. കുട്ടികളുടെയും നഴ്‌സറി ജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. കുട്ടികൾക്കും ജീവനക്കാർക്കും ഒരു ദോഷവും വരുത്താതിരിക്കുക എന്നതാണ് മന്ത്രാലയത്തിന്റെ ആദ്യ പരിഗണനയെന്നും അൽ അസ്മി വിശദീകരിച്ചു.

ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളുടെയും പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ, ജനറൽ ഫയർഫോഴ്സ്, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുടെ പ്രതിനിധികളും ഉൾപ്പെടുന്നതാണ് ആറ് ടീമുകളും. നഴ്‌സറികളിലെ പരിശോധനകളും ലംഘിക്കുന്നവയ്‌ക്കെതിരെ സ്വീകരിച്ച നടപടികളും സംബന്ധിച്ച റിപ്പോർട്ടുകൾ അവതരിപ്പിക്കാൻ ഈ ടീമുകൾ രണ്ടാഴ്ചയിലൊരിക്കൽ യോഗം ചേരും. നിയമ ലംഘനങ്ങൾ ഒഴിവാക്കാൻ ഒരു വിജ്ഞാപനം പുറപ്പെടുവിക്കുന്നത് മുതൽ നിയമനടപടികൾ സ്വീകരിക്കുന്നത് വരെ കൃത്യമായ ഒരു പ്രക്രിയയുണ്ട്. നിയമ ലംഘനം ഒഴിവാക്കാൻ 30 ദിവസത്തെ സമയം നൽകിയതിന് ശേഷം അതേ നഴ്സറി വീണ്ടും പരിശോധിക്കും. തുടർന്നാണ് നടപടികൾ സ്വീകരിക്കുക.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News