സ്വദേശി പ്രദേശങ്ങളിലെ ബാച്ചിലർമാരുടെ താമസം; ആറ് മാസം നീണ്ടുനിൽക്കുന്ന ആക്ഷൻ പ്ലാൻ

  • 06/06/2023


കുവൈത്ത് സിറ്റി: സ്വകാര്യ, സ്വദേശി പ്രദേശങ്ങളിലെ  ബാച്ചിലർമാരുടെ താമസം പരിമിതപ്പെടുത്താൻ ചേർന്ന കമ്മിറ്റി യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ. ആറ് മാസം നീണ്ടുനിൽക്കുന്ന ഒരു ആക്ഷൻ പ്ലാനിന് കമ്മിറ്റി രൂപം നൽകിയിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ സ്വകാര്യ, മോഡൽ ഭവനങ്ങളിൽ ബാച്ചിലർമാരുടെ താമസം പൂർണമായി അവസാനിപ്പിക്കുക എന്നതാണ് ലക്ഷ്യം. ബാച്ചിലേഴ്സിന്റെ താമസ വിഷയം ഏറെക്കാലമായി കുവൈത്തിനെ അലട്ടിയിരുന്ന പ്രശ്നമാണെന്നും ഇതോടെ അതിന് പരിഹാരം കാണാൻ സാധിക്കുമെന്നും കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ എഞ്ചിനിയർ സൗദ് അൽ ദബ്ബൂസ് പറഞ്ഞു.

അതേസമയം, രാജ്യത്ത് ‌‌നിന്ന് ഒരു വിദേശ റിയൽ എസ്റ്റേറ്റ് നിക്ഷേപകനെ നാടുകടത്താൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. സ്വകാര്യ ഹൗസിംഗ് മേഖലയിൽ ബാച്ചിലർമാർക്ക് താമസസ്ഥലം വാടകയ്ക്ക് നൽകിയത്, കൂടതെ കെട്ടിട നിയമ ലംഘനങ്ങൾ കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് വിദേശ റിയൽ എസ്റ്റേറ്റ് നിക്ഷേപകനെ നാടുകടത്തുന്നത്. കമ്മിറ്റി നടത്തിയ പരിശോധനാ ക്യാമ്പയിനിൽ ഖൈത്താൻ മേഖലയിലെ നിരവധി അനധികൃത സ്വത്തുക്കളിലേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News