ഹ്യൂമൻ റൈറ്റ്‌സ് അസോസിയേഷനുമായി ധാരണപത്രം ഒപ്പുവെച്ച് കുവൈറ്റ് മാൻപവര്‍ അതോറിറ്റി

  • 06/06/2023



കുവൈത്ത് സിറ്റി: ഹ്യൂമൻ റൈറ്റ്‌സ് അസോസിയേഷനുമായി  ധാരണപത്രം ഒപ്പുവെച്ച് മാൻപവര്‍ അതോറിറ്റി. മനുഷ്യാവകാശ ലംഘനങ്ങൾ കുറയ്ക്കുന്നതിനുള്ള നിയമപരമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് മാനുഷിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അവയെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ളതാണ് കരാര്‍. കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സുമായി കരാർ ഒപ്പിടുന്നത് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂഷനുകളും പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതും ലക്ഷ്യമിടുന്നുണ്ടെന്ന് മാൻപവര്‍ അതോറിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ മർസൂഖ് അൽ ഒതൈബി പറഞ്ഞു


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News