പ്രവാസികൾക്ക് ചെലവ് താങ്ങാനാകുന്ന ന​ഗരങ്ങൾ; ​ഗൾഫിൽ കുവൈത്ത് ഒന്നാം സ്ഥാനത്ത്

  • 07/06/2023

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ചെലവ് താങ്ങാനാകുന്ന ന​ഗരങ്ങൾ; ​ഗൾഫിൽ കുവൈത്ത് ഒന്നാം സ്ഥാനത്ത്.  ലോകത്തിലെ ചെലവ് ഏറ്റവും താങ്ങാനാവുന്ന ന​ഗരങ്ങളിൽ 131-ാം സ്ഥാനം നിലനിർത്തി കുവൈത്ത് സിറ്റി. 227 രാജ്യങ്ങളുടെ പട്ടികയിലാണ് കുവൈത്ത് സിറ്റി 131-ാം സ്ഥാനത്ത് എത്തിയത്. ​മിഡിൽ ഈസ്റ്റിൽ  എട്ടാം സ്ഥാനത്തുമാണ്. പ്രവാസി ജീവിതച്ചെലവ് വ്യക്തമാക്കുന്ന 2023 ലെ മെർസർ സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പ്രവാസികൾക്ക്  ചെലവുകൾ താങ്ങാനാകുന്ന ന​ഗരങ്ങളിൽ  ആഗോളതലത്തിൽ 126-ാം സ്ഥാനത്തേക്കും ​​ഗൾഫിൽ ആറാം സ്ഥാനത്തേക്കും ദോഹ മുന്നേറിയതോടെ കുവൈറ്റ് ഗൾഫിൽ ഏറ്റവും ജീവിത ചെലവ് കുറഞ്ഞ രാജ്യമായി. 

ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളിലെ പ്രവാസികളുടെ ജീവിതച്ചെലവ് കണക്കാക്കുന്നതാണ് മെർസർ സൂചിക. ഭക്ഷണം, പാർപ്പിടം, യൂട്ടിലിറ്റികൾ, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, ഗതാഗതം, ആരോഗ്യ സംരക്ഷണം, ഒഴിവുസമയ പ്രവർത്തനങ്ങൾ തുടങ്ങിയ 200-ലധികം സാധനങ്ങളും സേവനങ്ങളും പരിഗണിച്ചാണ് റിപ്പോർട്ട് തയാറാക്കുന്നത്. കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, പണപ്പെരുപ്പം, വിലയിലെ അസ്ഥിരത എന്നിവയുൾപ്പെടെ പ്രവാസികളുടെ ജീവിതത്തെ ബാധിക്കുന്ന എല്ലാ ഘടകങ്ങളും റിപ്പോർട്ട് പരി​ഗണിക്കും. 

അതേസമയം, ഗൾഫ് മേഖലയിൽ ദുബൈ, അബുദാബി, റിയാദ്, മനാമ, ജിദ്ദ എന്നിവ ഈ വർഷം പ്രവാസികൾക്ക് ഏറ്റവും ചെലവേറിയ നഗരങ്ങളുടെ റാങ്കിംഗിൽ ഉയർന്ന നിലയിലെത്തി. ഗൾഫ് നഗരങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത് ദുബൈയാണ്. ആ​ഗോള തലത്തിൽ 18-ാം സ്ഥാനത്തുമാണ് ദുബൈ.

ചില രാജ്യങ്ങളുടെ റാങ്കിംഗ്:

1 ഹോങ്കോംഗ്
2 സിംഗപ്പൂർ
3 സ്വിറ്റ്സർലൻഡ്
18 ദുബായ്
43 അബുദാബി
85 റിയാദ്-സൗദി അറേബ്യ
98 മനാമ ബഹ്റൈൻ
126 ദോഹ ഖത്തർ
130 മസ്കറ്റ് ഒമാൻ
131 കുവൈറ്റ് സിറ്റി കുവൈറ്റ്
133 മനില ഫിലിപ്പീൻസ്
147 മുംബൈ ഇന്ത്യ
151 ജക്കാർത്ത ഇന്തോനേഷ്യ
154 ധാക്ക ബംഗ്ലാദേശ്
189 ബെംഗളൂരു ഇന്ത്യ
227 ഇസ്ലാമാബാദ് പാകിസ്ഥാൻ


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News