അല്‍ ഖുറൈൻ മാര്‍ക്കറ്റില്‍ പരിശോധന; 12 നിയമലംഘനങ്ങള്‍ കണ്ടെത്തി

  • 07/06/2023



കുവൈത്ത് സിറ്റി: ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ പരിശോധനാ വിഭാഗം മുബാറക് അൽ കബീർ ഗവർണറേറ്റിലെ ഖുറൈൻ മാർക്കറ്റ് ഏരിയയിൽ പരിശോധന നടത്തി. മുബാറക് അൽ കബീർ ഗവർണറേറ്റിലെ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. സൗദ് അല്‍ ഹമീദി അല്‍ ജലാല്‍ ആണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. അല്‍ ഖുറൈൻ മാര്‍ക്കറ്റില്‍ 12 നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്നും ഒരു ഫുഡ് ഫെസിലിറ്റി അടപ്പിച്ചെന്നും അദ്ദേഹം അറിയിച്ചു.

പരിശോധന ക്യാമ്പയിനിനിടെ സെൻട്രൽ മാർക്കറ്റുകളിലൊന്നിലെ മത്സ്യ വിപണിയിലും പരിശോധന നടത്തി. കൂടാതെ, മുബാറക് അൽ-കബീർ ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ മാർക്കറ്റുകളില്‍ വില്‍ക്കപ്പെടുന്ന വിവിധ ഭക്ഷ്യവസ്തുക്കളും തൊഴിലാളികൾക്കുള്ള ആരോഗ്യ കാർഡുകളും പരിശോധിക്കുന്നുണ്ടെന്നും മുബാറക് അൽ കബീർ ഗവർണറേറ്റിലെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഇൻസ്പെക്ടർ,  മുത്തലാഖ് അൽ റാഷിദി പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News