കുവൈത്തിലെ റോഡ് അറ്റകുറ്റപ്പണിക്കായി അപേക്ഷിച്ചിച്ചത് 11 അന്താരാഷ്ട്ര കമ്പനികൾ

  • 07/06/2023



കുവൈത്ത് സിറ്റി: രാജ്യത്തെ റോഡ് അറ്റകുറ്റപ്പണിക്കായി അപേക്ഷിച്ചിച്ചത് 11 അന്താരാഷ്ട്ര കമ്പനികൾ. അന്താരാഷ്ട്ര റോഡ് മെയിന്റനൻസ് കമ്പനികളിൽ നിന്നുള്ള  ബിഡ് സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 15 ആണ്.  റോഡുകളുടെ സമൂലമായ അറ്റകുറ്റപ്പണി കരാറുകൾക്കായുള്ള പ്രാഥമിക യോഗം കഴിഞ്ഞദിവസം പൊതുമരാമത്ത് മന്ത്രാലയം ചേർന്നിരുന്നു. പൊതുമരാമത്ത് അതോറിറ്റി ഉദ്യോഗസ്ഥർക്ക് പുറമെ ടെൻഡർ രേഖകൾ വാങ്ങിയ കമ്പനികളുടെ നിരവധി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. രാജ്യത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂൾ അനുസരിച്ചാണ് ഈ മീറ്റിംഗ് നടന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഏഷ്യയിൽ നിന്നുള്ള ഏഴ് കമ്പനികൾ യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികൾ എന്നിവയാണ് ബിഡ് സമർപ്പിച്ചിട്ടുള്ളത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News