കുവൈത്തിന്റെ വൈദ്യുതി ഉപയോ​ഗം കുതിച്ച് ഉയരുന്നു

  • 07/06/2023



കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയർന്നതോടെ  വൈദ്യുതി ഉപയോ​ഗം കുതിക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും വൈദ്യുത ലോഡ് സൂചിക 15,000 മെഗാവാട്ട് കവിഞ്ഞിട്ടുണ്ട്. താപനില ഉയരുകയും 45 ഡിഗ്രി സെൽഷ്യസിൽ എത്തുകയും ചെയ്ത സാഹചര്യത്തിലാണ് വൈദ്യുതി ഉപയോ​ഗവും കൂടിയത്. അതേസമയം, സാബിയ പവർ ആൻഡ് വാട്ടർ ജനറേഷൻ സ്റ്റേഷനിലെ ഗ്യാസ് ടർബൈനുകളുടെ രണ്ടാം ഘട്ടം സംയോജിത സൈക്കിൾ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള പദ്ധതിയുടെ ഇൻസ്റ്റാളേഷൻ, ഓപ്പറേഷൻ, മെയിന്റനൻസ് തുടങ്ങിയവയ്ക്കുള്ള ടെൻഡർ നൽകാൻ പൊതു ടെൻഡറുകൾക്കായുള്ള സെൻട്രൽ ഏജൻസി അനുമതി നൽകി.  114.281 മില്യൺ ദിനാറിന്റെ ടെൻഡറിനാണ് അനുമതി ലഭിച്ചിട്ടുള്ളത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News