മറൈൻ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കാൻ പദ്ധതികൾ; ആവശ്യമുയർത്തി കുവൈറ്റ് എൻവയോൺമെന്റ് പ്രൊട്ടക്ഷൻ സൊസൈറ്റി

  • 07/06/2023


കുവൈത്ത് സിറ്റി: തീരങ്ങളും മരുഭൂമികളും വൃത്തിയാക്കാൻ ദേശീയ ക്യാമ്പയിനുമായി  കുവൈത്ത് സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് എൻവയോൺമെന്റ്. പൂർണമായും പ്ലാസ്റ്റിക് വിമുക്തമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ക്യാമ്പയിൻ. സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനുള്ള ദേശീയ, പ്രാദേശിക പദ്ധതികൾ വികസിപ്പിക്കണമെന്ന് സൊസൈറ്റി ആഹ്വാനം ചെയ്തു. കൂടാതെ ഈ മേഖലയിൽ  കൂടുതൽ ഗവേഷണം നടത്താൻ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളോട് നിർദേശിക്കുന്നുമുണ്ട്. പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ആചരിച്ച പരിസ്ഥിതി ദിനത്തിന്റെ വേളയിലാണ് അസോസിയേഷൻ ട്രഷറർ മഹമൂദ് തൈഫോണി ഇക്കാര്യങ്ങൾ പറഞ്ഞത്. 

സൊസൈറ്റിയിലെ സബാഹ് അൽ അഹമ്മദ് സെന്റർ ഫോർ എൻവയോൺമെന്റൽ ട്രെയിനിംഗ് മൈക്രോ-പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പ്രശ്നം തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ കുവൈത്ത് സീ ഈസ് ഫ്രീ ഓഫ് പ്ലാസ്റ്റിക് എന്ന സിമ്പോസിയം സംഘടിപ്പിച്ചു. കുവൈത്ത്, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ, ഈജിപ്ത്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള 50 ഓളം വിദഗ്ധർ സിമ്പോസിയത്തിൽ പങ്കെടുത്തു. പ്ലാസ്റ്റിക് മലിനീകരണത്തിനായുള്ള 13 ശുപാർശകളും നിർദ്ദേശങ്ങളും അവതരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News