മികച്ച ഹുമാനിറ്റേറിയൻ ചിത്രം; കുവൈത്തി ഫോട്ടോഗ്രാഫർക്ക് രണ്ടാം സ്ഥാനം

  • 07/06/2023



കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വേദിയില്‍ മികച്ച നേട്ടവുമായി കുവൈത്തി ഫോട്ടോഗ്രാഫര്‍. അറബ് ഓർഗനൈസേഷൻ ഫോർ റെഡ് ക്രസന്റ് ആൻഡ് റെഡ് ക്രോസിന്‍റെ ദോഹയിൽ നടന്ന 47-ാമത് സെഷനിൽ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ ഫോട്ടോഗ്രാഫർ അദ്‌നാൻ അൽ നൗഹ് ആണ് മികച്ച ചിത്രത്തിനുള്ള മികച്ച ഹുമാനിറ്റേറിയൻ ചിത്രത്തിനുള്ള അവാര്‍ഡില്‍ രണ്ടാം സ്ഥാനം നേടിയത്. പ്രകൃതിദത്തമോ മനുഷ്യനിർമിതമോ ആയ ദുരന്തങ്ങൾ അവസ്ഥ പ്രകടമാക്കുന്ന മികച്ച ചിത്രത്തിന് രണ്ടാം സ്ഥാനം അൽ നൂഹ് നേടിയതിൽ സൊസൈറ്റിയുടെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഖാലിദ് അൽ സെയ്ദ് സന്തോഷം പ്രകടിപ്പിച്ചു. ഫോട്ടോഗ്രാഫി മേഖലയിൽ അനുഭവപരിചയവും കഴിവുമുള്ള ഒരു കൂട്ടം വിധികർത്താക്കൾ വിലയിരുത്തിയാണ് വിജയികളെ നിശ്ചയിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News