വിത്തുകൾ ഇന്ത്യയിൽ നിന്ന്; കുവൈത്തിൽ 40,000 മുരിങ്ങ തൈകൾ വിതരണം ചെയ്തു

  • 07/06/2023


കുവൈത്ത് സിറ്റി: രാജ്യത്ത് മുരിങ്ങ കൃഷി ചെയ്യുന്നതിനുള്ള ദേശീയ ക്യാമ്പയിനുമായി അധികൃതർ. ആറ് ഗവർണറേറ്റുകളിൽ ഈ മരം നട്ടുപിടിപ്പിക്കുന്ന ക്യാമ്പയിനാണ് നടത്തുന്നതെന്ന് മേധാവി ഫാത്തിമ അൽ ഗൈത്ത് പറഞ്ഞു. എല്ലാ ഗവർണറേറ്റുകളും ഉൾക്കൊള്ളിച്ചുകൊണ്ട് ഈ വർഷം ക്യാമ്പയിൻ വിജയം നേടിയിട്ടുണ്ട്. കുവൈത്തിലെ വീട്ടിലും കാർഷിക സംസ്കാരം പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതിയെനന്നും  അൽ ഗൈത്ത് വിശദീകരിച്ചു. 

വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ നിറഞ്ഞ മുരിങ്ങ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന പ്രകൃതിദത്ത പദാർത്ഥങ്ങളാൽ സമ്പുഷ്ടമാണ്. ആരോഗ്യ, പാരിസ്ഥിതിക, മാനസിക തലങ്ങളിൽ ഗുണങ്ങളുണ്ടെന്ന് അൽ ​ഗൈത്ത് പറഞ്ഞു. മരത്തിന്റെ വിത്തുകൾ ഇന്ത്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുടെ തെക്ക് ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് മുരിങ്ങ എന്നു വിളിക്കുന്ന മൊരിൻഗ ഒളൈഫെറാ കാണപ്പെടുന്നത്. കുവൈത്തിൽ 40,000 മുരിങ്ങ തൈകൾ വിതരണം ചെയ്തുവെന്നും അൽ ​ഗൈത്ത് വിശദമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News