കുവൈറ്റ് തെരഞ്ഞെടുപ്പിന് ശേഷം 82 ടൺ മാലിന്യം നീക്കം ചെയ്തു

  • 08/06/2023



കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം നടന്ന 2023ലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം 82 ടൺ മാലിന്യം നീക്കം ചെയ്തതായി കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ഗവർണറേറ്റുകളിലെ പോളിംഗ് സ്റ്റേഷനുകളിലേക്ക് ജോലി ചെയ്യുന്നതിനായി ശുചീകരണത്തൊഴിലാളികളുടെ എണ്ണം 2,528 ആയി ഉയർത്തിയിരുന്നു. മുനിസിപ്പാലിറ്റിയിലെ മോണിറ്ററിംഗ് ടീമുകൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്കൂളുകളിൽ പ്രവർത്തിച്ചിരുന്ന പോളിംഗ് സ്റ്റേഷനുകൾ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റിലെ മൂന്ന് നിയോജക മണ്ഡലങ്ങളിൽ മാത്രം 360 ശുചീകരണ തൊഴിലാളികളെ നിയോ​ഗിച്ചിരുന്നു. 15 ടൺ മാലിന്യം നീക്കം ചെയ്യുകയും ചെയ്തു. ഇത്തരത്തിൽ ഓരോ ​ഗവർണറേറ്റിനും പ്രത്യേകമായി തൊഴിലാളികളെ അനുവദിച്ചിരുന്നു. 



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News