കുവൈത്തിൽനിന്നയച്ച കടലാമ ഇന്ത്യൻ തീരത്തെത്തി

  • 08/06/2023


കുവൈത്ത് സിറ്റി: കുവൈത്തിൽനിന്നയച്ച കടലാമ ഇന്ത്യൻ തീരത്തെത്തി. വംശനാശഭീഷണി നേരിടുന്ന ദേശാടന ആമകളുടെ ഡാറ്റബേസുമായി കുവൈത്ത്, ജീവികളെ പഠിക്കാനും വംശനാശത്തിൽ നിന്ന് സംരക്ഷിക്കാനുമുള്ള പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്ച മൂന്നാമത്തെ കടലാമയെ വിട്ടയച്ചുവെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റിയിലെ സാങ്കേതിക കാര്യങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അബ്ദുള്ള അൽ സൈദാൻ അറിയിച്ചു. അതോറിറ്റിയും സയന്റിഫിക് സെന്റർ, കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസസ്, കുവൈത്ത് യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെയുമാണ് ഈ സംയുക്ത പദ്ധതി നടപ്പാക്കുന്നത്. 

പുനരധിവസിപ്പിച്ച രണ്ട് കടലാമകളെ മോചിപ്പിക്കാനും അവയിൽ ട്രാക്കിംഗ് ഉപകരണങ്ങൾ സ്ഥാപിക്കാനും കഴിഞ്ഞ ഓഗസ്റ്റ് മുതൽ ആരംഭിച്ചിരുന്നു. ഈ കടലാമകൾ 2,000 കിലോമീറ്ററിലധികം സഞ്ചരിച്ചതിനാൽ അവയിലൊന്ന് നിലവിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തും രണ്ടാമത്തേത് സൗദി അറേബ്യയുടെ തെക്കൻ തീരത്തുമാണുള്ളത്. മൂന്നാമത്തെ ആമയെയും  ട്രാക്കിംഗ് ഉപകരണങ്ങൾ സ്ഥാപിച്ച ശേഷമാണ് വിട്ടയച്ചത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News