റെസിഡൻസി തൊഴിൽ നിയമലംഘനങ്ങൾ; കുവൈത്തിൽ ഈ വർഷം 964 തൊഴിലാളികളെ പിടികൂടി

  • 08/06/2023

കുവൈത്ത് സിറ്റി: റെസിഡൻസി തൊഴിൽ നിയമലംഘനങ്ങൾ; കുവൈത്തിൽ ഈ വർഷം 964 തൊഴിലാളികളെ പിടികൂടി. ഈ വർഷത്തിന്റെ തുടക്കം മുതൽ നടത്തിയ പരിശോധനകളിൽ വിവിധ നിയമലംഘനങ്ങൾക്ക്  964 തൊഴിലാളികൾ പിടിയിലായതായി മാൻപവർ അതോറിറ്റി കണക്കുകൾ. . രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലുമായി അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സംയുക്ത കമ്മിറ്റി  125 പരിശോധനാ റൗണ്ടുകളാണ് നടത്തിയത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്തിരുന്ന  512 പേരാണ് അറസ്റ്റിലായത്. കൂടാതെ, 351 ഗാർഹിക തൊഴിലാളികളും പിടിയിലായി.

ആകെ നിയമലംഘകരിൽ 36 ശതമാനനവും ​ഗാർഹിക തൊഴിലാളികളാണ്. സ്പോൺസർമാരുടെ വീടുകളിൽ നിന്ന് ഒളിച്ചോടുന്ന ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. തുടർന്ന് സ്വകാര്യമേഖലയിൽ നിയമവിരുദ്ധമായി ജോലിയിൽ ഏർപ്പെടുകയാണ് ചെയ്യുന്നത്. ഉടൻ പരഹരിക്കേണ്ട ഒരു പ്രശ്നമായി ഇത് മാറിക്കഴിഞ്ഞു. അടിയന്തിരവും സമൂലവുമായ നടപടികൾ ഈ വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്. 

ഡസൻ കണക്കിന് ​ഗാർഹിക തൊഴിലാളികൾ സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടി ഡൈയിംഗ്, സെറാമിക് ഇൻസ്റ്റാളേഷൻ, ഡെക്കറേഷൻ ജോലികൾ തുടങ്ങിയവയിൽ  ദിവസവും ജോലി ചെയ്യുന്നതായി അതോറിറ്റിയുടെ പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഈ പ്രതിസന്ധി പരിഹരിക്കാനായി ഒരു സംവിധാനം വികസിപ്പിക്കുന്നതിന് മാൻപവർ അതോറിറ്റി തയാറെടുക്കുകയാണെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News