കുവൈത്തിന്റെ സമുദ്ര ജൈവവൈവിധ്യം പുനഃസ്ഥാപിക്കുക ലക്ഷ്യമിട്ട് പവിഴപ്പുറ്റ് കൃഷി

  • 08/06/2023



കുവൈത്ത് സിറ്റി: കുവൈത്ത് ദ്വീപുകളിലെ സമുദ്ര ജൈവവൈവിധ്യം പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഖാറൂഹ് പവിഴപ്പുറ്റ് കൃഷി ആരംഭിക്കുമെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റിയിലെ സാങ്കേതിക കാര്യങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അബ്ദുള്ള അൽ സൈദാൻ അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പിലാക്കാനും കുവൈത്ത് അംഗീകരിച്ച അന്താരാഷ്ട്ര കരാറുകൾ പൂർത്തീകരിക്കാനും ലക്ഷ്യമിട്ടാണ് ഈ ദേശീയ പദ്ധതി വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടപ്പാക്കുന്നത്. മൂന്ന് സംരംഭങ്ങളാണ് അതോറിറ്റി നടപ്പാക്കുന്നത്. ആദ്യത്തേത് പവിഴപ്പുറ്റ് വളർത്തിയെടുക്കുക എന്നതാണ്. രണ്ടാമത്തേത് വംശനാശഭീഷണി നേരിടുന്ന ആമകളെ തുറന്ന് വിടുകയും അവയെ ട്രാക്ക് ചെയ്യുന്നതുമാണ് രണ്ടാമത്തെ പദ്ധതി. കടൽത്തീരം പൂർണമായും മാലിന്യ മുക്തമാക്കുക എന്നതാണ് മൂന്നാമത്തെ ലക്ഷ്യമെന്നും അൽ സൈദാൻ അറിയിച്ചു. ജൈവവൈവിധ്യം സംരക്ഷിക്കുകയാണ് പവിഴപ്പുറ്റ് കൃഷിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News