റമദാൻ മാസത്തിലെ 20-ാമത് ധനസമാഹരണ പദ്ധതി; 55.8 മില്യൺ കുവൈറ്റ് ദിനാർ ശേഖരിച്ചു

  • 08/06/2023കുവൈത്ത് സിറ്റി: കഴിഞ്ഞ റമദാൻ മാസത്തിൽ നടപ്പാക്കിയ 20-ാമത് ധനസമാഹരണ പദ്ധതിയിലൂടെ 55.8 മില്യൺ ദിനാർ ശേഖരിച്ചുവെന്ന് സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർ സെക്രട്ടറി സോഷ്യൽ ഡെവലപ്‌മെന്റ് സെക്ടർ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സേലം അൽ റാഷിദി വെളിപ്പെടുത്തി. റമദാൻ 2022 പ്രോജക്ടുമായി താരതമ്യം ചെയ്യുമ്പോൾ 2.8 മില്യൺ ദിനാറിന്റെ വർധനയാണ് വന്നിട്ടുള്ളത്. മന്ത്രാലയത്തിലെ ജീവനക്കാർ ചാരിറ്റബിൾ സൊസൈറ്റികളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകൾ അവലോകനം ചെയ്തുവെന്നും ഡാറ്റയുടെ കൃത്യതയും ബാങ്ക് സ്റ്റേറ്റ്‌മെന്റുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള വിലയിരുത്തലുകൾ നടത്തിയെന്നും അൽ റഷീദി കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News