കുവൈത്ത് സർവകലാശാലയിൽ 300 പ്രവാസി വിദ്യാർത്ഥികൾക്ക് പ്രവേശനം

  • 09/06/2023



കുവൈത്ത് സിറ്റി: കുവൈത്ത് യൂണിവേഴ്സിറ്റി അടുത്ത അധ്യയന വർഷം 300 ഓളം പ്രവാസി വിദ്യാർത്ഥികളുടെ പ്രവേശനം പ്രതീക്ഷിക്കുന്നു. പ്രവാസി വിദ്യാർത്ഥികൾ ഓരോ സ്റ്റഡി യൂണിറ്റിനും കഴിഞ്ഞ വർഷത്തെ പോലെ തന്നെ 100 കുവൈത്തി ദിനാർ ഫീസായി നൽകണം. അന്താരാഷ്ട്ര സർവ്വകലാശാല റാങ്കിംഗിൽ ഉൾപ്പെടുത്തേണ്ട വ്യവസ്ഥകൾ പാലിച്ച് കൊണ്ട് കുവൈത്തികളല്ലാത്ത വിദ്യാർത്ഥികളുടെ എണ്ണം തങ്ങളുടെ കോളേജുകളിൽ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ് കുവൈത്ത് സർവകലാശാലയുടെ ഈ ഈടപെടൽ.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News