ഖുറൈൻ മാർക്കറ്റിൽ 20 അം​ഗ സംഘത്തിന്റെ തീപ്രവപരിശോധന; ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക ലക്ഷ്യം

  • 09/06/2023


കുവൈത്ത് സിറ്റി:  മുബാറക് അൽ-കബീർ ഗവർണറേറ്റിലെ ഖുറൈൻ മാർക്കറ്റ് ഏരിയയിൽ പരിശോധന നടത്തി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ (പിഎഎഫ്എൻ) പരിശോധനാ വിഭാഗം. ഭക്ഷ്യ സ്ഥാപനങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയയിടങ്ങളിൽ 20 അം​ഗ സംഘമാണ് പരിശോധന നടത്തിയതെന്ന് മേൽനോട്ടം വഹിച്ച മുബാറക് അൽ കബീർ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. സൗദ് അൽ ഹമീദി അൽ ജലാൽ പറഞ്ഞു. 

ഉപഭോക്താക്കളുടെ സുരക്ഷ സംരക്ഷിക്കുന്നതിനായി പൊതുജനാരോഗ്യ ആവശ്യകതകൾ എത്രത്തോളം നിറവേറ്റപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ദിവസം മുഴുവൻ നീണ്ട തുടർച്ചയായ പരിശോധനകളാണ് നടത്തിയത്. കൂടാതെ, സബാഹ് അൽ സലേം സെന്ററും അൽ കൊസൂർ സെന്ററും വിവിധ ഷിഫ്റ്റുകളിലായി ഏഴ് ദിവസവും 24 മണിക്കൂറും പരിശോധന ക്യാമ്പയിനുകൾ തുടരുന്നുണ്ട്. കൂടുതൽ കർശനമായ പരിശോധനകൾ നടത്തുമെന്നും പ്രത്യേകിച്ച് ഫുഡ് ഡെലിവറി കമ്പനികളുടെ ഭക്ഷണ ഓർഡറുകൾ വിതരണം ചെയ്യുന്ന തൊഴിലാളികൾക്ക് ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധികൾ ഇല്ലെന്ന് തെളിയിക്കുന്ന ആരോഗ്യ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അൽ ജലാൽ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News