ബയോമെട്രിക് സുരക്ഷാ സംവിധാനം; കുവൈത്തിൽ 340,000 പേരുടെ വിവരങ്ങൾ ശേഖരിച്ചു

  • 10/06/2023


കുവൈത്ത് സിറ്റി: ബയോമെട്രിക് സുരക്ഷാ സംവിധാനം കാര്യക്ഷമമായും സുഗമമായും പ്രവർത്തിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബയോമെട്രിക് വിരലടയാളത്തിനായി എല്ലാവരും മാറ്റ പ്ലാറ്റ്‌ഫോം വഴിയോ അല്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ അപ്പോയിന്റ്മെന്റ് എടുക്കണം. എല്ലാവർക്കും സൗകര്യമൊരുക്കാൻ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ മെയ് 12 മുതൽ ഏകദേശം 340,000 പൗരന്മാരും താമസക്കാരും ബയോമെട്രിക് ഫിംഗർപ്രിന്റ് എടുത്തിട്ടുണ്ട് എന്നാണ് കണക്കുകൾ.

അതിർത്തി ക്രോസിംഗുകളിൽ പ്രവർത്തനങ്ങൾ സുഗമമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൗരന്മാർക്കും താമസക്കാർക്കുമായി ഒരു സുരക്ഷാ ഡാറ്റാബേസ് നിർമ്മിക്കുകയാണ് ഈ പുതിയ സംവിധാനം കൊണ്ട് ലക്ഷ്യമിടുന്നത്. ബയോമെട്രിക് സംവിധാനത്തിനായി ഏഴ് കേന്ദ്രങ്ങൾ കാര്യക്ഷമമായും സുഗമമായും പ്രവർത്തിക്കുന്നുണ്ട്.  ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർക്കും അവരുടെ ഫസ്റ്റ്-ഡിഗ്രി കുടുംബങ്ങൾക്കും ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനായി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് ഫോഴ്‌സ് അഫയേഴ്‌സിൽ അടുത്തിടെ തുറന്ന ഒരു കേന്ദ്രത്തിന് പുറമേയാണിത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News